രാഷ്ട്രപതി ഭവനിലെ റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025… കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം…

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26-ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025ൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം ലഭിച്ചു. വിവിധ മേഖലയിൽ നിന്നുള്ള  വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് ഇക്കുറി രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്.

ജ്യോതിർഗമയ ഫൗണ്ടേഷന്‍റെ സ്ഥാപക ടിഫാനി ബ്രാർ, ഇന്ത്യൻ മർച്ചന്‍റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റനായ ക്യാപ്റ്റൻ രാധിക മേനോൻ, 2024ലെ സർവശ്രേഷ്ഠ് ദിവ്യാംഗ്ജൻ വിഭാഗത്തിൽ വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ് നേടിയ അനന്യ ബിജേഷ്, മൻകീ ബാത്തിൽ പരാമർശിക്കപ്പെട്ട തേജ വി പി, സുബ്രമണ്യൻ മലയത്തൊടി, ചലച്ചിത്രകാരനും അനിമേറ്ററുമായ ഹരിനാരായണൻ രാജീവ്, ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ, വി എസ് എസ് എസ് സി ഡയറക്ടർ ഉണ്ണികൃഷ്ണൻ എസ്, മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്, മനോരമ ഓൺലൈൻ സി ഇ ഒ മറിയം മാമ്മൻ മാത്യു, മുൻ രാജ്യസഭാംഗം ശ്രേയാംസ് കുമാർ, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. രത്നാകരൻ കെ ഒ എന്നിവർക്കാണ് റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025ൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്. ഇവരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണപത്രം ഇതിനകം വിതരണം ചെയ്തതായി കേരള സർക്കിൾ , ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button