ശ്രീലേഖയെ വെട്ടിലാക്കിയ സർവേ വ്യാജം.. മുൻDGP വോട്ടെടുപ്പ് ദിനം പങ്കുവെച്ചത് വ്യാജ പ്രീപോൾ സർവേ…

ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഡിജിപി ആര് ശ്രീലേഖ പങ്കുവെച്ചത് വ്യാജ പ്രീ പോള്‍ സര്‍വേയാണെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ദിവസം കോര്പ്പറേഷന് ശാസ്തമംഗലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ സര്‍വേ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യം മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രീ പോള്‍ സര്‍വേ നടത്താറുള്ള ഏജന്‍സിയുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു പങ്കുവെച്ചത്. എന്നാല്‍ സംഭവത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ശ്രീലേഖ സര്‍വേ പങ്കുവെച്ചതെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.


