ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതം ‌മരണകാരണം.. സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു…

മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂർ സ്വദേശി അജയനാണ് മരിച്ചത്. ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതമാണ് ‌മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മർദ്ദനമേറ്റതിനെത്തുടർന്ന് അജയൻ ചികിത്സ തേടിയത്.

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം സ്ഥിരീകരിച്ചത്.സുഹൃത്തുമായി ഉണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റെന്ന് അജയ് ഭാര്യയോട് സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേ​ഹം ബന്ധുക്കൾ‌ക്ക് വിട്ടുനൽകും.

Related Articles

Back to top button