മാവേലിക്കര സ്വദേശി…. പ്രശസ്ത ഗാനരചയിതാവ് വാസുദേവൻ പോറ്റി അന്തരിച്ചു…..
മാവേലിക്കര- പ്രശസ്ത ഗാനരചയിതാവ് എ.വി വാസുദേവൻ പോറ്റി (73) നിര്യാതനായി. 1951 ഒക്റ്റോബർ 25ന് മാവേലിക്കര അത്തിമൺ ഇല്ലത്ത് എൻ.വാസുദേവൻ പോറ്റിയുടെയും മണ്ണാറശ്ശാല ഇല്ലത്ത് ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. പത്തൊൻപതാമത്തെ വയസ്സു മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതി തുടങ്ങി. 89ൽ പുറത്തിറങ്ങിയ മണ്ണാറശ്ശാല നാഗസ്തുതികൾ ആണ് ആദ്യ ആൽബം. പിന്നീട് തത്ത്വമസി എന്ന അയ്യപ്പഭക്തി ഗാനങ്ങളുടെ ആൽബം പുറത്തിറക്കി. ദേവീഗീതം എന്ന ആൽബത്തിലെ പാട്ടുകൾ വാസുദേവൻ പോറ്റിയെ ഭക്തിഗാനങ്ങളുടെ രചനയിൽ ഒന്നാമനാക്കി.
1995ൽ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ എൻ ജീവനെ എന്ന ഗാനം എഴുതിക്കൊണ്ട് സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് കണ്ണനും ഖാദറും കണ്ണമംഗലത്ത്, ആല എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി. ഭക്തിഗാന രചനയിൽ ഇപ്പോഴും സജീവമായിരുന്നു. അഞ്ജന ശിലയിൽ ആദിപരാശക്തി… വിശ്വ മോഹിനി ജഗദംബികേ…
ഹിമഗിരി തനയേ ഹേമലതേ… മൂകാംബികേ ദേവി ജഗദംബികേ… തുടങ്ങിയ മികച്ച ഗാനങ്ങൾ സമ്മാനിച്ചു
റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനർ ആയി വിരമിച്ച വാസുദേവന്‍ പോറ്റി പാലക്കാടായിരുന്നു താമസം. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് മാവേലിക്കര അത്തിമൺ ഇല്ലത്ത് വെച്ച് നടക്കും. ഭാര്യ – നിർമ്മലാ ദേവി. മക്കൾ – സുനിൽ, സുചിത്.