മാപ്പ്, മാപ്പ്, മാപ്പ്… മാപ്പപേക്ഷിച്ച് സിപിഐ നേതാക്കൾ….

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണത്തിൽ മാപ്പപേക്ഷിച്ച് നേതാക്കൾ. പാർട്ടിക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മാപ്പ് അപേക്ഷിച്ചത്.മാപ്പപേക്ഷ നൽകിയ സാഹചര്യത്തിൽ നടപടി താക്കീതിൽ ഒതുങ്ങിയേക്കും എന്നാണ് നിഗമനം.

ബോധപൂ‍ർവം പാ‍ർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല. പാ‍ർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശദീകരണ കുറിപ്പിൽ നേതാക്കൾ പറയുന്നു. അതേസമയം സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ വീശദീകരണത്തിൽ പറയുന്നില്ല.

Related Articles

Back to top button