അധ്യാപകർക്ക് ആശ്വാസം… കെ ടെറ്റിൽ വീണ്ടും സുപ്രധാന ഇളവുമായി വിദ്യാഭ്യാസ വകുപ്പ്… പ്രൊമോഷനും ബൈട്രാൻസ്ഫറിനും ഇനി തടസ്സമില്ല

തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1ന് മുൻപ് പ്രൊമോഷൻ, ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. രണ്ട് വർഷത്തിനകം കെ.ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ്.

2025 സെപ്തംബർ 1 മുതലായിരിക്കും രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്കികളിലെ അർഹരായവർക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകളും നടപ്പാക്കുക. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുതെന്നാണ് സർക്കാർ നയം എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കെ ടെറ്റ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അധ്യാപകർക്ക് ചില ഇളവുകൾ സംസ്ഥാന സർക്കാർ നേരത്തെയും നൽകിയിരുന്നു. കെ ടെറ്റ് പാസാകാൻ രണ്ട് വർഷത്തെ സാവകാശം ഉറപ്പിക്കും. ആ വ്യവസ്ഥയിൽ 2025 സെപ്റ്റംബർ ഒന്നിന് മുമ്പ് നിയമനം ലഭിച്ച നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച് ഡി യോഗ്യതയുള്ളവ‍ർക്കും നിയമന അംഗീകാരം നൽകും. കെ ടെറ്റ് പാസാക്കാത്തവർക്ക് ശമ്പളം നിഷേധിക്കില്ല. കെ ടെറ്റിൽ അന്തിമ തീരുമാനം സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Related Articles

Back to top button