മോഷണക്കേസിൽ അകത്ത്..ജയിലിൽ നിന്നിറങ്ങിയിട്ട് 2 ദിവസം.. 80 കാരിയെ ബലാത്സംഗം ചെയ്ത 23 കാരനെ പിടികൂടിയത് കാലിൽ…
വയോധികയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കാലിൽ വെടിവെച്ച് വീഴ്ത്തി പിടികൂടി പൊലീസ്. ചെന്നൈയിലാണ് സംഭവം. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ വൈകുന്നേരം നടക്കാനിറങ്ങിയ 80 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി 23 വയസുള്ള സുന്ദരവേലുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണക്കേസിൽ ജയിലിലായിരുന്നു സുന്ദരവേലു രണ്ട് ദിവസം മുമ്പാണ് മോചിതനായതെന്ന് പൊലീസ് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന പ്രതി ആളില്ലാത്ത സ്ഥലത്ത് വെച്ച് വയോധികയെ ബലാമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തു. പൊലീസ് ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാനെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശി. പൊലീസിനെ ആക്രമിച്ച പ്രതിയെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്.
സുന്ദരവേലുവിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, പൊലീസിനെ ആക്രമിച്ചപ്പോഴാണ് കാലിൽ വെടിവെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങൾവർദ്ധിത്തുവെന്നും സ്റ്റാലിന്‍റെ ഭരണത്തിന് കീഴിൽ തമിവ്നാടിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് ആർക്കുമറിയില്ലെന്നും എഐഎഡിഎംകെ ആരോപിച്ചു.എം.കെ. സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ തമിഴ്നാട് എവിടെ പോകുന്നുവെന്ന് ആര്‍ക്കും അറിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു