ദിണ്ടിഗൽ അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശിനികൾ ബന്ധുക്കൾ…

തമിഴ്നാട്ടിലെ ദിണ്ടിഗൽ അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശികൾ ബന്ധുക്കൾ. മേപ്പയൂർ ജനകീയമുക്ക് പാറച്ചാലിൽ വീട്ടിൽ ശോഭയും ശോഭനയും സഹോദരങ്ങളായ ഗോവിന്ദൻ ബാലകൃഷ്ണൻ എന്നിവരുടെ ഭാര്യമാരാണ്. തിരുച്ചിറപ്പള്ളി പവർ ഗ്രിഡ് ജീവനക്കാരൻ ആയ ബന്ധു മിഥുൻരാജിനെ കാണാൻ പോയതായിരുന്നു. മിഥുന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. സ്ഥലം മാറി പോകുന്നത് മുമ്പ് തമിഴ്നാട് സന്ദർശിക്കാൻ പോയതാണ്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.

തമിഴ്നാട് ദിണ്ടിഗലിൽ ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ശോഭന, ശുഭ എന്നിവർ മരിച്ചത്. മൂന്ന് കുട്ടികളും 2 സ്ത്രീകളും അടക്കം 10 പേർക്ക് പരിക്കേറ്റു. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Related Articles

Back to top button