കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ചത് സഹോദരങ്ങൾ..കേസെടുക്കുമെന്ന് പൊലീസ്…

എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ചു. തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെയാണ് ബന്ധുക്കൾ വഴിയിൽ ഉപേക്ഷിച്ചത്. തൃശ്ശൂർ മതിലകം സ്വദേശിയാണ് ഷംസുദ്ദീന്. എറണാകുളം നോർത്ത് പാലത്തിന് താഴെയാണ് ഷംസുദ്ദീൻ ബന്ധുക്കൾ ഉപേക്ഷിച്ചത്.

സഹോദരന്മാരാണ് ഷംസുദ്ദീനെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. നിലവിൽ ഷംസുദ്ദീനെ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീനെ വഴിയിൽ ഉപേക്ഷിച്ചവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു

Related Articles

Back to top button