‘അച്ഛനും അമ്മയും ഇല്ലാത്ത കൊച്ചാണ്.. സ്കൂൾ പൂട്ടിയപ്പോൾ രണ്ട് മാസം നിർത്താൻ കൊണ്ടുവന്നതാണ്’…
കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ ബന്ധു. കൊലപ്പെടുത്തിയ 12 വയസുകാരി അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധു. ഇന്നലെ രാത്രി കുട്ടിയെ കാണാതായ വിവരം അറിയുന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. അവരുടെ ആദ്യത്തെ കുട്ടിയാണ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകളാണ് കൊല നടത്തിയ പന്ത്രണ്ടുവയസുകാരി. കുട്ടിയുടെ അച്ഛന്റെ മരണശേഷമാണ് പിഞ്ചു കുഞ്ഞിന്റെ അച്ഛൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പന്ത്രണ്ടുവയസുകാരിയെ സംശയമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കൊല നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും തന്നോട് സ്‌നേഹം കുറഞ്ഞതായി കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ പിരിഞ്ഞിരുന്നു. ഇതിന് ശേഷം അച്ഛന്‍ മരിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് പിതൃസഹോദരനായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.