അമേരിക്കയുടെ എതിര്‍പ്പുകള്‍ തള്ളി…റഷ്യയില്‍ നിന്നും ക്രൂഡ് എണ്ണവാങ്ങി ഇന്ത്യ..

.അമേരിക്കയുടെ എതിര്‍പ്പുകള്‍ തള്ളി റഷ്യയില്‍ നിന്നും ക്രൂഡ് എണ്ണവാങ്ങി ഇന്ത്യ. യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച എണ്ണ കയറ്റുമതിക്കാരായി ചരിത്രം കുറിച്ചു. എണ്ണ ഉല്‍പാദക രാജ്യമായ സൗദി അറേബ്യയെ പിന്തള്ളിയാണ് എണ്ണ ഉല്‍പാദക രാജ്യമല്ലാത്ത ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ക്രൂഡ് എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഉക്രയ്ന്‍ സംഘര്‍ഷത്തെതുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് വില കുറച്ച് ഇന്ത്യയ്ക്ക് എണ്ണ നല്‍കാമെന്ന് റഷ്യ സമ്മതിച്ചു. ഈ എണ്ണ വാങ്ങി ഇന്ത്യയില്‍ ശുദ്ധീകരിച്ച് എണ്ണ ഉല്‍പന്നങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തന്നെ മറിച്ചുവില്‍ക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. സൗദി അറേബ്യയെ മറികടന്ന് യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറി.പ്രതിദിനം 3,60,000 ബാരല്‍ ശുദ്ധീകരിച്ച എണ്ണ കയറ്റുമതിയിലൂടെ ഇന്ത്യ സൗദി അറേബ്യയെ മറികടന്ന് യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച ഇന്ധന വിതരണക്കാരായി മാറിയെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ പറയുന്നു.ഉക്രയ്ന്‍ സംഘര്‍ഷം ആരംഭിച്ച 2022 മുതല്‍ ഈ വര്‍ഷം മെയ് വരെ ഈ വില്‍പന വഴി എണ്ണകമ്പനികള്‍ 88,200 കോടി രൂപ ലാഭം നേടി. 2023-24 സാമ്പത്തിക വര്‍ഷം മാത്രം 45,612 കോടി ലാഭിച്ചെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ വ്യക്തമാക്കുന്നത്.

Related Articles

Back to top button