പാതിവില തട്ടിപ്പ്…പണം വാങ്ങിയെന്ന ആരോപണം പൂര്‍ണമായും നിഷേധിച്ച്…സി വി വര്‍ഗീസ്

പാതിവില തട്ടിപ്പില്‍ താന്‍ പണം വാങ്ങിയെന്ന ആരോപണം പൂര്‍ണമായും നിഷേധിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. പ്രതി അനന്തു കൃഷ്ണന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാല്‍ മതിയെന്ന് സി വി വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. താനോ പാര്‍ട്ടിയോ അനന്തു കൃഷ്ണനില്‍ നിന്ന് 25 ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരില്‍ അനന്തുവില്‍ നിന്ന് പണം വാങ്ങാന്‍ ആരേയും താന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്‌തോ എന്ന് അന്വേഷണത്തില്‍ കണ്ടത്തെട്ടേയെന്നും അത് തന്റെ ഉത്തരവാദിത്തമല്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു.

Related Articles

Back to top button