KSRTC സ്വിഫ്റ്റ് ബസ് ബുക്ക്‌ ചെയ്തവർക്ക് കിട്ടിയത് സാധാ ബസ്.. കൊല്ലത്ത് പ്രതിഷേധവുമായി യാത്രക്കാർ…

ദീർഘദൂര യാത്രയ്ക്ക് KSRTC സ്വിഫ്റ്റ് ബസ് ബുക്ക്‌ ചെയ്തവർക്ക് സാധാരണ ബസ് അനുവദിച്ചതായി പരാതി. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ബസ് ബുക്ക്‌ ചെയ്ത 7 പേർക്കാണ് സാധാരണ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യേണ്ടി വന്നത്. 93 വയസുള്ള വയോധിക ഉള്‍പ്പടെയുള്ളവർക്കാണ് ദുരനുഭവം.സംഭവത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.

തൃശ്ശൂരിലേക്ക് ഉള്ള യാത്ര മധ്യേ കൊല്ലത്ത് ഇറങ്ങിയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. പകരം വണ്ടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ എല്ലാം ഇറങ്ങുകയായിരുന്നു.സാധാരണ ബസ് അനുവദിച്ചത് ചോദ്യം ചെയ്താണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്. ബസിന് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറും കണ്ടക്ടറുമാണ്. എന്നാല്‍ അനുവദിച്ചിരിക്കുന്നത് സാധാരണ ബസാണ്. സ്റ്റാന്‍ഡില്‍ നിന്ന് അനുവദിച്ചിരിക്കുന്ന ബസ് ഉപയോഗിച്ച് മാത്രമേ സര്‍വീസ് നടത്താനാകൂവെന്നാണ് യാത്രക്കാരോട് കണ്ടക്ടര്‍ പറഞ്ഞത്.

Related Articles

Back to top button