പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരണം…യുവാക്കൾക്കെതിരെ പൊലീസ്…

പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച് ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.കാസർകോട് കുമ്പള പൊലീസാണ് കേസെടുത്തത്. കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്.

വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കൾ റീൽ ചെയ്തത്. കേസെടുത്തുവെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ റീൽ ചെയ്തത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിനാണ് യുവാക്കൾക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button