സർക്കാർ ജോലി നേടാം.. ശമ്പളം 1.10 ലക്ഷം, അവസാന തീയതി ഒക്ടോബർ 21…
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K -DISC) വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴിൽ നിയമനം നടത്തുന്നു. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകരുടെ പ്രായം 2025 ഒക്‌ടോബർ ഒന്നിന് 45 വയസിൽ കൂടുതലാകാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യത
സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II തസ്തികയിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. എം ബി എ, എം എസ് ഡബ്ല്യു, എം എസ് സി, എം എ, ബി.ടെക്, ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം (മുഴുവൻ സമയ കോഴ്‌സുകൾ) ഇവയിൽ ഏതെങ്കിലും ഒരു കോഴ്‌സ് പൂർത്തിയാക്കിയവരായിരിക്കണം.. അപേക്ഷകർക്ക് ദേശീയ/സംസ്ഥാനതല പ്രോഗ്രാമുകളിൽ കുറഞ്ഞത് ഒമ്പത് വർഷത്തെ പരിചയം അഭികാമ്യം. എംഎസ് ഓഫീസ്, ഗൂഗിൾ വർക്ക് സ്‌പേസ് എന്നിവയിൽ പ്രാവീണ്യവും പ്രോജക്‌ട് മാനേജ്‌മെന്റ് ടൂളുകളെക്കുറിച്ചുള്ള അറിവുണ്ടാകണം.
സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I തസ്‌തികയിൽ നാല് ഒഴിവുകളുണ്ട്. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II അതെ യോഗ്യതകൾ തന്നെയാണ് ഈ തസ്തികയ്ക്കും വേണ്ടത്. തിരുവനന്തപുരം – 1, കൊല്ലം – 1, പത്തനംതിട്ട – 1, പാലക്കാട് – 1എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. ഔദ്യോഗിക വിജ്ഞാപനം കാണാം https://cmd.kerala.gov.in/wp-content/uploads/2025/10/KDISC-Notification-October-03.pdf.