തുടക്കത്തിൽ തന്നെ മികച്ച ശമ്പളം…സെന്‍ട്രല്‍ ബാങ്കിൽ ഇരുനൂറിലേറെ ഒഴിവുകള്‍…

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സോണ്‍ ബേസ്ഡ് ഓഫീസറാ(ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ I)കാന്‍ അവസരം. ഫെബ്രുവരി ഒമ്പത് വരെ അപേക്ഷിക്കാം. മാര്‍ച്ചില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷാ തീയതി, അഭിമുഖം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ആകെ 266 ഒഴിവുകളുണ്ട്. ഇതില്‍ ജനല്‍-111, എസ്‌സി-39, എസ്ടി-19, ഒബിസി-71, ഇഡബ്ല്യുഎസ്-26 എന്നിങ്ങനെയാണ് ഒഴിവുകള്‍ അനുവദിച്ചിരിക്കുന്നത്. പിഡബ്ല്യുബിഡിക്കും ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ട്.

അഹമ്മദാബാദ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ് എന്നിവയാണ് നാലു സോണുകള്‍. ഇതില്‍ കേരളം ചെന്നൈ സോണിലാണ് ഉള്‍പ്പെടുന്നത്. ചെന്നൈ സോണില്‍ 58 ഒഴിവുകളുണ്ട്. ഇതില്‍ ജനറല്‍-26, എസ്‌സി-8, എസ്ടി-4, ഒബിസി-15, ഇഡബ്ല്യുഎസ്-5 എന്നിങ്ങനെയാണ് തസ്തികകള്‍ അനുവദിച്ചിരിക്കുന്നത്.

21-32 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1992 ഡിസംബര്‍ ഒന്ന് മുതല്‍ 2003 നവംബര്‍ 11 വരെയുള്ള കാലയളവിനിടെ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. എന്നാല്‍ സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷം, ഒബിസി (നോണ്‍ ക്രീമി ലെയര്‍) മൂന്ന് വര്‍ഷം, പിഡബ്ല്യുബിഡിക്ക് 10 വര്‍ഷം, വിമുക്ത സൈനികര്‍ക്ക് അഞ്ച് വര്‍ഷം എന്നിങ്ങനെയാണ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നത്.

ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഓഫീസര്‍, സൂപ്പര്‍വൈസറി കേഡറില്‍ ഒരു വര്‍ഷവും, ക്ലെറിക്കല്‍ കേഡറില്‍ മൂന്ന് വര്‍ഷവും അനുഭവപരിചയം വേണം. 500 കോടിയെങ്കിലും മൂല്യമുള്ള രാജ്യത്തെ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍, ഷെഡ്യൂള്‍ഡ് കോപ്പറേറ്റീവ്, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ എന്നിവിടങ്ങളിലെ പരിചയസമ്പത്താണ് വേണ്ടത്.

സോണ്‍ ബേസ്ഡ് ഓഫീസര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ (സ്‌കെയില്‍ ) ഗ്രേഡില്‍ തുടക്കത്തില്‍ 48480 മുതലുള്ള പേ സ്‌കെയില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷനിലായിരിക്കും. മൂന്ന് വര്‍ഷത്തേക്ക് മൂന്ന് ലക്ഷം രൂപയുടെ ബോണ്ടുമുണ്ട്. ഏതെങ്കിലും ഒരു സോണിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

ബാങ്കിംഗ് നോളേജില്‍ 60 ചോദ്യവും, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, ഇക്കോണമിക് സിനെറിയോ & ജനറല്‍ അവയര്‍നസ് എന്നിവയില്‍ 20 ചോദ്യം വീതവും പരീക്ഷയില്‍ ഉണ്ടാകും. ബാങ്കിങ് നോളേജില്‍ 35 മിനിട്ടും, മറ്റ് വിഭാഗങ്ങളില്‍ 15 മിനിട്ട് വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആകെ 80 മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടക്കുന്ന പരീക്ഷയില്‍ 120 ചോദ്യങ്ങളുണ്ടാകും. 120 ആണ് പരമാവധി മാര്‍ക്ക്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. എസ്‌സി, എസ്ടി. പിഡബ്ല്യുബിഡി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 175 രൂപയും ജിഎസ്ടിയും, മറ്റ് വിഭാഗങ്ങള്‍ക്ക് 850 രൂപയും ജിഎസ്ടിയും ആപ്ലിക്കേഷന്‍ ഫീസായി നിശ്ചയിട്ടുണ്ട്. 18 ശതമാനമാണ് ജിഎസ്ടി. സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ അപേക്ഷ അയക്കാവൂ. അപേക്ഷ അയക്കുന്നതിനുള്ള ലിങ്കും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button