തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന; നീക്കത്തിന് പിന്നിൽ ….

തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന. തൽക്കാലം എസ്ഐടി അപ്പീൽ നൽകിയേക്കില്ല. വിടാതെ പിന്തുടരുന്നെന്ന പ്രതീതി ഒഴിവാക്കാനാണ് ശ്രമം. നീക്കത്തിന് പിന്നിൽ രാഷ്ട്രീയ തീരുമാനമെന്നും സൂചനയുണ്ട്. അതേസമയം, തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചനയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തന്ത്രിയുടെ വാദങ്ങള്‍ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. അറസ്റ്റിൽ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും എസ്ഐടി അന്വേഷണത്തിൽ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇടപെടാനാകുമായിരുന്നെങ്കിൽ പത്മകുമാര്‍ അറസ്റ്റിലാകുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു.



