മറ്റത്തൂരിൽ ട്വിസ്റ്റ്: ഡിസിസിക്ക് കത്ത് നൽകി വിമത മെമ്പർ

മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെറ്റ് പറ്റിയെന്ന് കാണിച്ച് ഡിസിസി പ്രസിഡന്റിന് വിമത മെമ്പറുടെ കത്ത്. 23ാം വാർഡ് അംഗമായ അക്ഷയ് സന്തോഷാണ് കത്ത് നൽകിയത്. പാർട്ടിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യം. ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രന്റെ നിർദേശപ്രകാരമാണ് രാജിവെച്ചതെന്നും അക്ഷയ് പറയുന്നു. പുതിയ മെമ്പർ എന്ന നിലയിൽ വീഴ്ച പറ്റി. പാർട്ടിയിലെ എല്ലാ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കും. ബിജെപിയുടെ പിന്തുണയോടെ ഭരണം പിടിക്കാം എന്ന് ടി എം ചന്ദ്രനും പറഞ്ഞതായും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്.




