4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി …

മാനന്തവാടിയില്‍ നാല് വയസുകാരിയെ കാണാതായത്, ആ നാടിനെ നാട്ടുകാരെ ഏറെ നടുക്കിയ സംഭവമായിരുന്നു. 2 മണിക്കൂറിന് ശേഷം 7 കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലത്തുനിന്ന് കുട്ടിയെ കിട്ടി. ആ കേസിൽ കുഞ്ഞിനെ കിഡ്നാപ്പ് ചെയ്ത പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ കോഴിക്കോട് നിന്ന് പൊക്കി വയനാട് പൊലീസ്. ശനിയാഴ്ച ആയിരുന്നു നാടിനെ നടുക്കിയ ആ തട്ടിക്കൊണ്ട് പോകലും പിന്നാലെയുള്ള കണ്ടത്തലും. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു ജിഹാസിന്‍റെ ലക്ഷ്യം.

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസ്സുകാരിയായ കുട്ടിയെ കാണാതായ സംഭവത്തില്‍ വലിയ ദുരൂഹതയാണ് ഉണ്ടായിരുന്നത്. സ്കൂട്ടറിലിരുത്തി നഗരത്തിലൂടെ കുട്ടിയെ ഒരാള്‍ കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതും ദുരൂഹത വർധിപ്പിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ നാലാം ദിവസമാണ് പ്രതിയായ ജിഹാസ് പിടിയിലാകുന്നത്. കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് വയനാട് എസ് പി പറഞ്ഞു.

Related Articles

Back to top button