പുതിയ 5000 രൂപ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ?….

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ 5000 രൂപ നോട്ട് പുറത്തിറക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ഇന്ത്യയിലെ നോട്ടുകള്‍ക്ക് നിലവിലില്ലാത്ത സവിശേഷ നിറത്തില്‍ ആര്‍ബിഐ 5000 രൂപ നോട്ട് ഇറക്കുന്നതായി ചിത്രം സഹിതം നിരവധി ട്വീറ്റുകള്‍ കാണാം.

എന്നാല്‍ പുതിയ 5000 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. 5000 രൂപ നോട്ട് അച്ചടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പിഐബി വ്യക്തമാക്കി. മാത്രമല്ല, 5000 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നതായി റിസര്‍വ് ബാങ്ക് ഇതുവരെ അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടുമില്ല. ആര്‍ബിഐ പുറത്തിറക്കാനൊരുങ്ങുന്ന 5000 രൂപ നോട്ട് എന്ന അവകാശവാദത്തോടെയുള്ള ഫോട്ടോ വ്യാജമാണ് എന്ന് ഉറപ്പിക്കാം.

Related Articles

Back to top button