ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന സൂചന നല്‍കി രവീന്ദ്ര ജഡേജ…
ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കില്ലെന്ന് സൂചന നല്‍കി സ്പിന്നര്‍ രവീന്ദ്ര ജഡേജ. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ജഡേജ തുടരുമെന്ന സൂചന നല്‍കിയത്. ‘റൂമറുകള്‍ പ്രചരിപ്പിക്കാത്തതിന് നന്ദി’ എന്ന് അദ്ദേഹം ഇന്‍സ്റ്റ് സ്‌റ്റോറിയില്‍ കുറിച്ചിട്ടു. കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ജഡേജ വിരമിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുറിപ്പ് അത്തരത്തിലുള്ള വാര്‍ത്തകളോടുള്ള മറുപടിയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.