അച്യുതാനന്ദനെ സന്ദർശിച്ച് റവാഡ.. കുടുംബവുമായി സംസാരിച്ച് മടങ്ങി…

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ച് റവാഡ ചന്ദ്രശേഖർ.ആശുപത്രിയിലെത്തിയ ഡിജിപി കുടുംബാഗങ്ങളുമായി വി.എസിൻെറ ആരോഗ്യകാര്യങ്ങള്‍ സംസാരിച്ച ശേഷം മടങ്ങി.

അതേ സമയം, വി എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഉച്ചയ്ക്ക് 12.30 ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button