മസ്റ്ററിങ് ചെയ്തില്ലേ.. റേഷൻ മുടങ്ങും.. മുന്നറിയിപ്പുമായി മന്ത്രി…
റേഷൻ മസ്റ്ററിങ് നടത്താത്തവർക്ക് മാർച്ച് 31ന് ശേഷം ഭക്ഷ്യവിഹിതം നൽകില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 1.54 കോടി മുൻഗണന വിഭാഗങ്ങളിൽ 93 ശതമാനം പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. ബാക്കിയുള്ളവർ അടിയന്തരമായി മസ്റ്ററിങ് പൂർത്തിയാക്കാത്ത പക്ഷം നിലവിലുള്ള വിഹിതം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 50,000 മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.