പല ജില്ലകളിലും റേഷൻ വിതരണം അവതാളത്തിൽ…കാരണം…

സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും താറുമാറായി. ഇ പോസ് മെഷീനിലെ സർവ്വർ തകരാറാണ് വിതരണത്തിന് തടസ്സമായത്. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ മാസം ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെടുന്നത്. വാതിൽപ്പടി വിതരണക്കാരുടെ സമരത്തെ തുടർന്ന് എല്ലാ ഗുണഭോക്താക്കൾക്കും നൽകാനുള്ള ധാന്യങ്ങൾ കടകളിൽ ഇല്ല. മാസങ്ങളായി തുക കുടിശ്ശികയായ പശ്ചാത്തലത്തിലാണ് വാതിൽപ്പടി വിതരണക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button