കുറവിലങ്ങാട് മഠത്തിലെ 3 പേര്‍ക്കും റേഷൻ കാര്‍ഡ് അനുവദിക്കും; സിസ്റ്റർ റാണിറ്റിനും സംഘത്തിനും ആശ്വാസം

സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം. ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡന കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ്, കഴി‍ഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും. സിസ്റ്റര്‍ റാണിറ്റുമായി സംസാരിച്ചശേഷം മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആര്‍ അനിൽ മാധ്യമങ്ങളോട്  പറഞ്ഞു.

Back to top button