ശബരിമലയിൽ പൊലീസുകാർക്ക് എലിയുടെ കടിയേറ്റു…
സന്നിധാനം പൊലീസ് ബാരക്കിൽ ഉറക്കത്തിനിടെ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു .ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്ന പൊലീസുകാർക്കാണ് കടിയേറ്റത്. ഇവർ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.ഏഴു പേരും ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു.
അതിനിടെ, സന്നിധാനത്തെ തീർത്ഥാടക തിരക്ക് ഒഴിവാക്കാനായി പതിനെട്ടാം പടിയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസുകാരുടെ ജോലിയിൽ വരുത്തിയ മാറ്റം ഫലം കണ്ടുതുടങ്ങിഭക്തരെ പതിനെട്ടാംപടി കയറ്റുന്നതിൽ പൊലീസുകാരുടെ ആയാസം ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയ മാറ്റങ്ങളാണ് ഫലം കണ്ടു തുടങ്ങിയത്.