അപൂർവങ്ങളിൽ അപൂർവം!.. 4 വയസുകാരന് കടുത്ത മൂക്ക് വേദന.. പരിശോധനയിൽ കണ്ടത്.. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കി…
നാല് വയസുകാരന്‍റെ മൂക്കിനുള്ളിൽ വളർന്നു വന്ന പല്ല് വിജയകരമായി നീക്കം ചെയ്തു. സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കിയത്. എയിംസ് ഗോരഖ്പൂരിലെ ദന്തൽ വിഭാഗമാണ് പല്ല് നീക്കം ചെയ്തത്.മുമ്പ് ദില്ലിയിലോ ലഖ്‌നൗവിലോ ഉള്ള വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്തിരുന്ന ഇത്തരം ഒരു കേസ് പ്രാദേശികമായി വിജയകരമായി കൈകാര്യം ചെയ്യുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോർട്ട്. ചൗരി ചൗരയിൽ നിന്നുള്ള കുട്ടിക്ക് കഴിഞ്ഞ ആറ് മാസമായി മേൽത്താടിയെല്ലിനും മൂക്കിനും സമീപം കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. ഇതിനായി കുടുംബം ഗോരഖ്പൂരിലെയും ഡിയോറിയയിലെയും നിരവധി ആശുപത്രികളിലും ദന്ത ഡോക്ടർമാരെയും സമീപിച്ചെങ്കിലും പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു.
എയിംസ് ഗോരഖ്പൂരിൽ എത്തിച്ചതിനെത്തുടർന്ന്, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജനായ ഡോ. ശൈലേഷ് കുമാർ കുട്ടിയെ പരിശോധിച്ചു. വിശദമായ സ്കാനുകളും പരിശോധനകളും നടത്തിയതിൽ, മൂക്കിനുള്ളിൽ അസാധാരണമായി വളർന്ന പല്ലും, താടിയെല്ലുമായി ബന്ധിപ്പിച്ച ഒരു സിസ്റ്റും കണ്ടെത്തി. ഇത് ഒരു സവിശേഷമായ ശസ്ത്രക്രിയാ വെല്ലുവിളിയായിരുന്നു.
എയിംസ് ഡയറക്ടറും സിഇഒയുമായ ഡോ. വിഭ ദത്തയുമായി കൂടിയാലോചിച്ച ശേഷം, അനസ്തേഷ്യോളജി വിഭാഗം പ്രത്യേക തയ്യാറെടുപ്പുകളും ഉപകരണങ്ങളും സജ്ജമാക്കി കുട്ടിയെ പ്രവേശിപ്പിച്ചു. ജനറൽ അനസ്തേഷ്യ നൽകിയായിരുന്നു ശസ്ത്രക്രിയ. ഡോ. ശൈലേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘത്തിൽ ഡോ. പ്രവീൺ കുമാർ (സീനിയർ റെസിഡന്‍റ്), ഡോ. പ്രിയങ്ക ത്രിപാഠി (ജൂനിയർ റെസിഡന്‍റ്), ഡോ. സന്തോഷ് ശർമ്മ (അനസ്തേഷ്യ വിഭാഗം തലവൻ), ഡോ. ഗണേഷ് നിംജെ (അസോസിയേറ്റ് പ്രൊഫസർ), നഴ്സിംഗ് ഓഫീസർ പങ്കജ് ദേവി എന്നിവരും ഉണ്ടായിരുന്നു.