കഞ്ചാവ് കേസില്‍ വേടന് ജാമ്യം.. പക്ഷെ പുലിപ്പല്ലിൽ കുടുങ്ങി.. വനംവകുപ്പിന്റെ കസ്റ്റഡിയില്‍…

കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന് ജാമ്യം. വേടനൊപ്പം അറസ്റ്റ് ചെയ്ത എട്ട് പേര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ പുലിപ്പല്ല് കയ്യില്‍ വെച്ചതിന് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. അല്‍പ സമയത്തിനകം വേടനെ കോടനാടേക്ക് കൊണ്ടുപോകും. മൃഗവേട്ട വകുപ്പ് ചുമത്തിയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.വേടന് ലഭിച്ചത് ഇന്ത്യൻ പുലിയുടെ പല്ല് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലെ ആരാധകനാണ് വേടന് പുലിയുടെ പല്ല് നൽകിയത്. അഞ്ചു വയസ്സ് പ്രായമുള്ള പുലിയുടെ പല്ല് എന്നും വിശദീകരണം.

ഇന്ന് രാവിലെയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Related Articles

Back to top button