റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും.. ചോദ്യം ചെയ്യൽ തുടരുന്നു..

ബലാത്സംഗ കേസിൽ റാപ്പർ വേടൻ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് പൊലീസിനു മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്തതിനു ശേഷം വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തും. മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വേടനെ വിട്ടയയ്ക്കും.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി കഴിഞ്ഞദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു.

Related Articles

Back to top button