ഭർത്താവിനെ കെട്ടിയിട്ട് നവവധുവിനെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി…
ഭർത്താവിനെ കെട്ടിയിട്ട് നവവധുവിനെ ബലാത്സംഗം ചെയ്തതായി പരാതി.അടുത്തിടെ വിവാഹിതരായ ദമ്പതികൾ നഗരം കാണാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.മധ്യപ്രദേശിലാണ് സംഭവം. യുവാവിനെ ക്രൂരമായി മർദിച്ച് മരത്തിൽ കെട്ടിയിടുകയും ഭാര്യയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ പൊലീസിൽ പരാതിപ്പെട്ടാൽ ഇത് ഓൺലൈനിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടബലാത്സംഗത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
’19- 20 വയസിനിടയിലാണ് ദമ്പതികളുടെ പ്രായം. അടുത്തിടെ വിവാഹിതരായ ഇവർ ഇപ്പോഴും കോളജിൽ പഠിക്കുകയാണ്’- രേവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹിമാലി പഥക് പറഞ്ഞു.യുവതിയുടെ വൈദ്യപരിശോധനയ്ക്കു ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥ വിശദമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ്. പരാതിയിൽ കൂട്ടബലാത്സംഗത്തിനും മറ്റ് കുറ്റങ്ങൾക്കും ഭാരതീയ ന്യായ സംഹിത പ്രകാരം അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡിഎസ്പി കൂട്ടിച്ചേർത്തു.




