എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്; നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കേസ് ഇന്ന് പരിഗണിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിന് മുന്നോടിയായാണ് കോടതി കേസ് പരിഗണിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാവില്ല. തെരഞ്ഞെടുപ്പ് തിരക്കുകളായതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് എൽദോസ് ആവശ്യപ്പെടും.

എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെ ബലാത്സംഗ കേസ് നിലനിൽക്കുന്നത് പെരുമ്പാവൂരിൽ വീണ്ടും സീറ്റ് നിഷേധിക്കുന്നതിന് കാരണമായിരുന്നു. എൽദോക്കെതിരെ പ്രതികൂല പരാമർശങ്ങൾ ഉണ്ടായാൽ തെരഞ്ഞെടുപ്പിൽ അത് വൻ തിരിച്ചടിയാകുമെന്ന് കണക്ക് കൂട്ടിയായിരുന്നു യുഡിഎഫിന്റെ നീക്കം. തിരുവനന്തപുരം സ്വദേശിനിയാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയിരുന്നത്. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്

Related Articles

Back to top button