ബലാത്സംഗക്കേസ് പ്രതി വിചാരണ ദിവസം എത്തിയില്ല.. അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത്.. സംഭവം ആലപ്പുഴയിൽ…
ആലപ്പുഴ ചേർത്തലയിൽ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ രതീഷ് (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതേ വീടിനുള്ളില്‍ തന്നെയാണ് രതീഷിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഒടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.