മീൻവാങ്ങാൻ ഇറങ്ങിയ 40-കാരിയെ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാൻ ശ്രമം.. പ്രതി പിടിയിൽ.. സംഭവം കൊല്ലം….
കൊല്ലം കുന്നത്തൂരിൽ മീൻവാങ്ങി നടന്നുപോയ 40-കാരിയെ പട്ടാപ്പകൽ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ.കല്ലട ഐത്തോട്ടുവ സാലു ഭവനിൽ ശ്രീകുമാറാണ് പിടിയിലായത്.മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെയാണ് പ്രതി വാഹനത്തിൽ ബലമായി പിടിച്ചു കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
യുവതിക്ക് സമീപം പിക്കപ്പ് വാൻ നിർത്തിയ ശേഷം പ്രതി സ്ത്രീയെ ചായ കുടിക്കാൻ വിളിക്കുകയായിരുന്നു. ചായ വേണ്ട എന്നു പറഞ്ഞ് ഒഴിഞ്ഞപ്പോൾ വീണ്ടും നിർബന്ധിച്ചു.യുവതി വഴങ്ങാതായതോടെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റി കുറ്റിയിൽമുക്ക് ഭാഗത്ത് എത്തിച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.