രഞ്ജി ട്രോഫി…മധ്യപ്രദേശിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച….
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളം ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. 13 റണ്‍സുമായി ബാബാ അപരാജിതും 9 റണ്‍സോടെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും ക്രീസില്‍. ഓപ്പണര്‍മാരായ അഭിഷേക് നായര്‍, രോഹന്‍ കുന്നുമ്മല്‍, അങ്കിത് ശര്‍മ, സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ആദ്യ സെഷനില്‍ നഷ്ടമായത്. മധ്യപ്രദേശിന് വേണ്ടി സാരാന്‍ഷ് ജെയിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.



