രഞ്ജി ട്രോഫി..കേരളത്തിനെതിരെ തിരിച്ചടിച്ച് ഗുജറാത്ത്…
Ranji Trophy...Gujarat hit back against Kerala...
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച് ഗുജറാത്ത്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന ശക്തമായ നിലയിലാണ്. 59 റണ്‍സോടെ പ്രിയങ്ക് പഞ്ചാലും നാലു റണ്ണുമായി മനന്‍ ഹിംഗ്രാജിയയുമാണ് ക്രീസില്‍. 73 റണ്‍സെടുത്ത ഓപ്പണര്‍ ആര്യ ദേശായിയുടെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. എന്‍ പി ബേസിലിനാണ് വിക്കറ്റ്. ഓപ്പണിംഗ് വിക്കറ്റില്‍ 131 റണ്‍സടിച്ചശേഷമാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്.