രഞ്ജി ട്രോഫി ഫൈനല്‍…വമ്പൻ തിരിച്ചുവരവ്…തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സുമായി ആദിത്യ സര്‍വാതെയും 4 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് ആദ്യം തുടക്കത്തിലെ നഷ്ടമായത്. 33 റൺസുമായി അഹമ്മദ് ഇമ്രാൻ പ്രതിരോധിച്ചെങ്കിലും യാഷ് താക്കൂറിന്റെ പന്തിൽ കടുങ്ങുകയായിരുന്നു. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പകരം ഇറങ്ങിയ മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പിടിച്ചു നിന്നു.

Related Articles

Back to top button