രഞ്ജി ട്രോഫി…സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് അസറുദ്ദീന്‍…സഞ്ജുവിന്റെ വാക്കുകള്‍ പ്രചോദിപ്പിച്ചെന്ന് മത്സരശേഷം താരം

Ranji Trophy... Azharuddin holding Sanju... Sanju's words inspired the player after the match

രഞ്ജി ട്രോഫി ചരിത്രത്തിലാധ്യമായി കേരളം ഫൈനലിലെത്തിയതിന് പിന്നാല്‍ മുഹമ്മദ് അസറുദ്ദീന്റെ ഇന്നിംഗ്‌സ് എടുത്തുപറയണം. ആറാമനായി ക്രീസിലെത്തി 177 റണ്‍സുമായി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പറാണ് കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അസറിന്റെ കരുത്തില്‍ 457 റണ്‍സാണ് കേരളം അടിച്ചെടുത്തത്. ഒരു സിക്‌സും 20 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ മറുപടി ബാറ്റിംഗിനായി ക്രീസിലെത്തിയ ഗുജറാത്ത് 455ന് എല്ലാവരും പുറത്താവുകയായിരിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ രണ്ട് റണ്‍ ലീഡിന്റെ പിന്‍ബലത്തില്‍ കേരളം ഫൈനലിലേക്ക്.

Related Articles

Back to top button