രമ്യ ഹരിദാസ് പ്രചരണം ഇന്ന് ആരംഭിക്കും..

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിക്കും. ഇന്ന് പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയാണ് പ്രചാരണം തുടങ്ങുന്നത്. 8.30 ന് ചേലക്കരയിലെ അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിലും രമ്യ ഹരിദാസ് സന്ദര്‍ശനം നടത്തും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും കാണും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ ചേലക്കരയിലെ യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കും. ചേലക്കരയില്‍ വിജയം ഉറപ്പാണെന്നും മണ്ഡലം തിരിച്ച് പിടിക്കുമെന്നും രമ്യ ഹരിദാസ് .
കോണ്‍ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാര്‍ട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

Related Articles

Back to top button