സിപിഎം എന്നും വേട്ടക്കാര്‍ക്കൊപ്പം, സംവാദത്തില്‍ നിന്നും പിണറായി ഒളിച്ചോടുന്നു

നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലോക്സഭയില്‍ എഫ്സിആര്‍എ ഭേദഗതി ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ചപോലും ചെയ്യാതെ ബില്ല് പാസാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പായതുകൊണ്ടു തന്നെ നല്ലൊരു ശതമാനം എംപിമാര്‍ക്കും ലോക്സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു കേന്ദ്ര സര്‍ക്കാരെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് എംപിമാര്‍ സമ്മേളനത്തിൽ പങ്കെടുത്തതോടെ ബില്ല് സഭയില്‍ അവതരിപ്പിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നു, കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം ഫലം കാണുമെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു
