ആദ്യം ജനങ്ങളോട് മാപ്പ് പറയണം, സര്‍ക്കാര്‍ വോട്ട് കിട്ടാന്‍ മലക്കം മറിഞ്ഞു’

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎമ്മിന് വിശ്വാസികളെ ഓര്‍മ വന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് വോട്ടിന് വേണ്ടി സിപിഎം എന്തും ചെയ്യും. ഭക്തരെ വഞ്ചിച്ച സര്‍ക്കാര്‍ അവരുടെ വോട്ട് കിട്ടാന്‍ മലക്കം മറിഞ്ഞു. ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
വിശ്വാസികളുടെ വികാരം നേരത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എപ്പോഴേ ഇത് ചെയ്യാമായിരുന്നു. ഇപ്പേഴത്തെ നിലപാട് തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അന്ന് ചെയ്തത് തെറ്റാണെന്ന് ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



