‘കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം, രാഹുലിനെ പൊലീസ് കണ്ടുപിടിക്കട്ടെ’…

കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലായിരുന്നു നേതാവിന്റെ പ്രതികരണം. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ല. അദ്ദേഹത്തെ പൊലീസ് കണ്ടു പിടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടി ആണ് . നിയമം എല്ലാവർക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.കിഫ്ബി മസാല ബോണ്ടിൽ ഇഡിയെ വെച്ച് ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ തിരഞ്ഞെടുപ്പിലും നോട്ടീസ് അയക്കും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നോട്ടീസും ഇല്ല ഇഡിയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Back to top button