സിനിമയോട് എന്നും പ്രണയം.. വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി രംഭ….
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ രംഭ വെള്ളിത്തിരയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുന്നു.ഇടക്കാലത്ത് അഭിനയത്തില്‍നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, അഭിനേത്രി എന്ന നിലയില്‍ തന്നെ വെല്ലുവിളിക്കുന്ന ശക്തമായ കഥാപാത്രവുമായാണ് തിരിച്ചെത്തുന്നത്.
അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ രംഭ പറഞ്ഞു. “സിനിമ എല്ലായ്പ്പോഴും എന്റെ ആദ്യ പ്രണയമായിരുന്നു, ഒരു നടിയെന്ന നിലയിൽ എന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങൾ ഏറ്റെടുക്കാൻ ഇപ്പോൾ സമയമായി എന്ന് തോന്നുന്നു.
അഭിനയത്തിന്റെ പുതിയ മാനങ്ങൾ കണ്ടെത്താനും പ്രേക്ഷകരുമായി അർഥവത്തായ രീതിയിൽ ബന്ധപ്പെടാനും എന്നെ അനുവദിക്കുന്ന, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്”.- രംഭ പറഞ്ഞു. അഭിനയത്തിൽ സജീവമല്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി രംഭ മിനി സ്ക്രീനിൽ സാന്നിധ്യമറിയിച്ചിരുന്നു.കഴിഞ്ഞ വർഷം രംഭയും ഭർത്താവും നടൻ വിജയ്‌യെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. മലയാളത്തിലും ഒട്ടേറെ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. രംഭയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് ആരാധകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.