റിപ്പബ്ലിക് പരേഡ് നിരീക്ഷിക്കാൻ കേരളത്തിൽ നിന്നൊരു രാജാവ്.. തലപ്പാവ് ധരിച്ച് രാമൻ രാജമന്നാൻ….
രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കേരളത്തിൽ നിന്നൊരു രാജാവ് ചടങ്ങ് വീക്ഷിക്കാനായി അങ്ങ് ഡൽഹിയിലെത്തിയിട്ടുണ്ട്. കസവിൽ മുത്തുകൾ തുന്നിയ തലപ്പാവും അധികാര ദണ്ഡുമേന്തി ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽ മലയിൽ നിന്നുള്ള മന്നാൻ സമുദായ രാജാവ് രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ചടങ്ങിൽ അതിഥികളായെത്തിയിരിക്കുന്നത്.ഇതാദ്യമായാണ് ഒരു വനവാസി രാജാവ് ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെ പല ഗോത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് രാജൻ മന്നാൻ.ഈ സമുദായത്തിൽ നിന്ന് ചടങ്ങിനായി ക്ഷണിക്കപ്പെട്ട ആദ്യ രാജാവാണ് മന്നാൻ. റിപ്പബ്ലിക് പരേഡ് വീക്ഷിക്കാനുള്ള ക്ഷണക്കത്ത് പട്ടിക ജാതി-വർഗ വകുപ്പ് മന്ത്രി ഒ ആർ കേളുവാണ് രാജാവിന് കൈമാറിയത്. ഈ ക്ഷണക്കത്ത് തനിക്കുള്ള ബഹുമതിയായിട്ടാണ് കണക്കാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.അങ്ങ് ഡൽഹിയിലെത്തിയിട്ടുണ്ട്. കസവിൽ മുത്തുകൾ