സാമ്പത്തിക പ്രതിസന്ധി… കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുന്നു…

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെഎസ്ഇബി സിഎംഡി ബിജു പ്രഭാകറിന്റെ മുന്നറിയിപ്പ്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ നോട്ടിലാണ് ബിജു പ്രഭാകര്‍ ഈ മുന്നറിയിപ്പു നല്‍കിയത്.

വൈദ്യുതി പുറത്തുനിന്നു വാങ്ങാന്‍ പ്രതിമാസം 900 കോടി രൂപയും വായ്പ തിരിച്ചടവിന് 300 കോടിയും വേണം. 10,874.26 കോടിയുടെ വായ്പയും ഓവര്‍ഡ്രാഫ്റ്റുമാണുള്ളത്. പ്രതിമാസം കെഎസ്ഇബിയുടെ വരുമാനം 1750 കോടിയും ചെലവ് 1950 കോടിയുമാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നു. അടുത്ത മൂന്നു മുതല്‍ ഏഴ് വര്‍ഷത്തേക്ക് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി 45,000 കോടി രൂപയാണ് മുതല്‍മുടക്കായി വേണ്ടതെന്നും പറയുന്നു. 25 മെഗാവാട്ടില്‍ താഴെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍, സഹകരണബാങ്കുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി സഹകരിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

Related Articles

Back to top button