”ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രം, എല്ലാ എതിരാളികൾക്കും വെല്ലുവിളി”.. സ്റ്റാലിനെ പുകഴ്ത്തി രജനി…
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി നടൻ രജനികാന്ത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയ -പുതിയ എതിരാളികൾക്ക് വെല്ലുവിളിയെന്നും പരാമർശം. “വരൂ, 2026ൽ കാണാം“ എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിൻ. തന്റെ പ്രിയ സുഹൃത്താണ് സ്റ്റാലിൻ എന്നും രജനീകാന്ത് പറഞ്ഞു.
അതേസമയം 3 ആഴ്ച്ച മുൻപാണ് തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനം വിജയ് നടത്തിയത്. വേദിയിൽ ബിജെപിയെ കടന്നാക്രമണം നടത്തിയിരുന്നു.അന്ന് മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ് അടിമകളായി മാറിയിരിക്കുകയാണ്. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തിൽ പറഞ്ഞു.