രാജേഷ് കേശവിന്റെ ആരോഗ്യനില.. മെഡിക്കല്‍ ബുള്ളറ്റിന്‍.. ശ്വാസമെടുത്ത് തുടങ്ങി….

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വിപിഎസ് ലേക് ഷോര്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. രാജേഷ് ശ്വാസമെടുത്ത് തുടങ്ങിയതായും ഡോക്ടേഴ്‌സ് അറിയിച്ചു.

കൊച്ചി ക്രൗണ്‍പ്ലാസയിലെ പരിപാടിക്കിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജേഷ് കുഴഞ്ഞുവീണത്.നിലവില്‍ ലേക് ഷോര്‍ ആശുപത്രിയിലെ ഐസി യുവിലാണ് രാജേഷ് കേശവ് ചികിത്സയില്‍ തുടരുന്നത്. രാജേഷിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.

Related Articles

Back to top button