കർണാടക കോൺ​ഗ്രസ് പ്രക്ഷുബ്ധം.. രാഹുൽ​ഗാന്ധിയെയും കെസിയെയും കാണാൻ രാജണ്ണ…

കർണാടകയിൽ രാഹുൽ ​ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ പാർട്ടി വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട കർണാടക മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ കെ.എൻ. രാജണ്ണ പ്രതികരണവുമായി രം​ഗത്ത്.താൻ ഗൂഢാലോചനയുടെ ഇരയാണെന്നും ദില്ലിയിൽ പോയി രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളെ കണ്ട് തെറ്റിദ്ധാരണ നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തോതിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നതിൽ പങ്കാളിയാണെന്ന കോൺഗ്രസ് ആരോപണത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് രാജണ്ണയുടെ രാജിക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു.വോട്ടർ പട്ടികയിൽ കൃത്രിമം നടന്നപ്പോൾ അധികാരത്തിലിരുന്നത് കോൺഗ്രസാണെന്നും, പാർട്ടി നേതാക്കൾ ഇപ്പോൾ ഇക്കാര്യം ഉന്നയിക്കരുതെന്നും കൃത്രിമം നടന്നപ്പോൾ തന്നെ തുറന്നു പറയണമായിരുന്നുവെന്നുമാണ് രാജണ്ണ പറഞ്ഞത്.

Related Articles

Back to top button