അടുത്ത മണിക്കൂറുകളിൽ ഈ ഏഴ് ജില്ലകളിൽ.. മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്…
കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ചു.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാത്രമല്ല ഇവിടങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത കാണുമെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നു.