കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ..സമയക്രമം ഇതാ..
കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവെ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്.
ചെന്നൈ മുതൽ കൊല്ലം വരെ ഈ മാസം 12, 19 തീയതികളിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ട്രെയിൻ രാത്രി 11.20 നാണ് ട്രെയിൻ യാത്ര പുറപ്പെടുക. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഈ മാസം 10 നും 17 നുമാണ് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്. ട്രെയിൻ വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും.
11നും 18നും തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും