ക്രിസ്മസിന് കേരളത്തിന് റെയിൽവേ അനുവദിച്ചത്…
ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേന്ദ്രം കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ശബരിമല തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനാൽ 16 സ്പെഷ്യൽ ട്രെയിൻ ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്.
കേരള ട്രെയിൻ യാത്രക്കാര്‍ക്ക് അവധിക്കാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊല്ലം എറണാകുളം മെമുവിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചിരുന്നു. പാലരുവിയിലെയും വേണാടിലെയും തിരക്കുകള്‍ക്ക് പരിഹാരമായി അനുവദിച്ച 06169/70 കൊല്ലം – എറണാകുളം എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ മെമുവിന് തിങ്കളാഴ്ച മുതലാണ് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കൊല്ലം മുതല്‍ ചിങ്ങവനം വരെ ഹാള്‍ട്ട് സ്റ്റേഷന്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഷനിലും ഇതോടെ മെമുവിന് സ്റ്റോപ്പ് പ്രാബല്യത്തില്‍ വന്നു.